ബാ​േങ്കാക്കിൽ വെടിവെപ്പ്​; ഇന്ത്യൻ വിനോദ സഞ്ചാരി കൊല്ലപ്പെട്ടു

ബാ​േങ്കാക്ക്​: തായ്​ലാൻസിലെ ബാ​േങ്കാക്കിലുണ്ടായ വെടിവെപ്പിൽ ഇന്ത്യൻ വിനോദ സഞ്ചാരി കൊല്ലപ്പെട്ടു. സിറ്റിയിലെ പ്രടുനം മേഖലയിലെ ഷോപ്പിങ്​ മാളി​​​െൻറ പാർക്കിങ്​ ​ഏരിയയിലായിരുന്നു വെടിവെപ്പ്​ നടന്നത്​.

കൗമാരക്കാരുടെ രണ്ട്​ ഗ്രൂപ്പുകൾ തമ്മിലുള്ള തർക്കമാണ്​ വെടിവെപ്പിൽ കലാശിച്ചതെന്ന്​ തായ്​ പൊലീസ്​ അറിയിച്ചു. എ.കെ 47 അടക്കമുള്ള ആയുധങ്ങൾ സംഘങ്ങളുടെ കൈവശമുണ്ടായിരുന്നെന്നും പൊലീസ്​ പറഞ്ഞു.

അക്രമികൾ സംഘങ്ങളായി സമീപത്തെ ക്ലബ്ബിൽ നിന്ന്​ ഇറങ്ങി വരികയും പാർക്കിങ്​ ഏരിയയിൽ എത്തിയപ്പോൾ പെ​െട്ടന്ന്​ വെടിയുതിർക്കുകയുമായിരുന്നു. മറ്റ്​ മൂന്നു പേർക്ക്​ അക്രമത്തിൽ പരിക്കേൽക്കുകയും ചെയ്​തിട്ടുണ്ട്​.

Tags:    
News Summary - Indian Tourist Killed In Bangkok In Shootout -World News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.